ലോക്സഭാ തിരഞ്ഞെടുപ്പ് : പോലീസ് വിന്യാസം പൂര്‍ത്തിയായി; ഡ്യൂട്ടിയിലുള്ളത് 41,976 പോലീസ് ഉദ്യോഗസ്ഥർ

ലോക്സഭാ തിരഞ്ഞെടുപ്പ് : പോലീസ് വിന്യാസം പൂര്‍ത്തിയായി; ഡ്യൂട്ടിയിലുള്ളത് 41,976 പോലീസ് ഉദ്യോഗസ്ഥർ
Apr 25, 2024 11:25 AM | By Editor

കേരളത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുഗമവും സുരക്ഷിതവുമായി വോട്ടെടുപ്പ് നടത്തുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പോലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് 41,976 പോലീസ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. 183 ഡിവൈ.എസ്.പിമാരും 100 ഇന്‍സ്പെക്ടര്‍മാരും സബ് ഇന്‍സ്പെക്ടര്‍/ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലുള്ള 4,540 പേരും തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കും. 23,932 സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ /സിവില്‍ പോലീസ് ഓഫീസര്‍മാരും ആംഡ് പോലീസ് ബറ്റാലിയനില്‍ നിന്നുള്ള 4,383 പോലീസ് ഉദ്യോഗസ്ഥരും വിവിധ കേന്ദ്രസേനകളില്‍ നിന്ന് 4,464 ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പില്‍ സുരക്ഷാ ചുമതല നിര്‍വഹിക്കും. ഹോം ഗാര്‍ഡില്‍ നിന്ന് 2,874 പേരെയും തമിഴ്നാട് പോലീസില്‍ നിന്ന് 1,500 പേരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 24,327 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരും ഡ്യൂട്ടിയില്‍ ഉണ്ടാകും. സംസ്ഥാനത്തെ 20 ജില്ലാ പോലീസ് മേധാവിമാരുടെ കീഴില്‍ 144 ഇലക്ഷന്‍ സബ്ഡിവിഷനുകള്‍ ഉണ്ടാകും. ഡിവൈ.എസ്.പി മാര്‍ക്കാണ് ഇതിൻ്റെ ചുമതല. ഓരോ പോലീസ് സ്റ്റേഷനിലും ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോളിംഗ് ടീമുകള്‍ ഉണ്ടായിരിക്കും. കൂടാതെ തിരഞ്ഞെടുപ്പ് ദിവസത്തേയ്ക്കായി ദ്രുതകര്‍മ്മ സേനയുടെ ഒരു സംഘം വീതം എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും ഉണ്ടായിരിക്കും. പോളിംഗ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോള്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സുരക്ഷാനടപടി സ്വീകരിച്ചിരിക്കുന്നത്. പ്രശ്നബാധിതമെന്നു കണ്ടെത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷനുകളിൽ കേന്ദ്രസേനയെ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. എഡിജിപി എം ആർ അജിത് കുമാർ ആണ് പോലീസ് വിന്യാസത്തിൻ്റെ സംസ്ഥാനതല നോഡൽ ഓഫീസർ. പോലീസ് ആസ്ഥാനത്തെ ഐ ജി ഹർഷിത അട്ടലൂരി അസിസ്റ്റൻ്റ് പോലീസ് നോഡൽ ഓഫീസറാണ്.

Lok Sabha Elections: Police deployment completed; 41,976 police personnel are on duty

Related Stories
തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില  വര്‍ധിച്ചു

Jul 21, 2026 01:19 PM

തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു

തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില ...

Read More >>
 സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

Jul 16, 2026 11:20 AM

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ...

Read More >>
കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം ഡിജിറ്റലാവും

Jul 7, 2026 05:05 PM

കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം ഡിജിറ്റലാവും

കള്ളത്തൂക്കം പിടിക്കാൻ ഇ-ത്രാസ്; റേഷൻകടകളെല്ലാം...

Read More >>
വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

Jul 7, 2026 02:29 PM

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ...

Read More >>
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Jun 29, 2026 10:48 AM

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക്...

Read More >>
പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192 പേർ

Jun 24, 2026 10:37 AM

പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192 പേർ

പകർച്ചവ്യാധികൾ പിടിമുറുക്കുന്നു: സംസ്ഥാനത്ത് ഈ വർഷം പനി ബാധിച്ചു മരിച്ചത് 192...

Read More >>
Top Stories